‘സാന്റാ ക്രിസ്റ്റ’ ക്രിസ്മസ് ആഘോഷം മാർത്തോമ്മ കോളജിൽ
1488454
Thursday, December 19, 2024 8:13 AM IST
തിരുവല്ല: മാർത്തോമ്മ കോളജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്റാക്രിസ്റ്റ, ക്രിസ്മസ് ആഘോഷം റവ. കെ. ഇ. ഗീർവർഗീസ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാർ അണിനിരന്ന റാലി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി കോന്നി ആവണിപ്പാറ ട്രൈബൽ മേഖലയിൽ ആദിവാസി സമൂഹത്തിന് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യും.
കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി അധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ റെയ്സൺ സാം രാജു, യൂണിയൻ ആർട്സ് ക്ലബ് അഡ്വൈസർ ഡോ. റ്റീന റ്റി. എലിസബത്ത്, യൂണിയൻ ചെയർപേഴ്സൺ ചിന്താര എം. റെജി, ജനറൽ സെക്രട്ടറി എസ്. സാന്ദ്ര, വൈസ് ചെയർപേഴ്സൺ എസ്. ആവണി എന്നിവർ പ്രസംഗിച്ചു.