ജനങ്ങളുടെ അവകാശങ്ങൾ ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടുപോകരുത്: മന്ത്രി
1488168
Wednesday, December 18, 2024 7:55 AM IST
കോന്നി: ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗക്കുറവാണ് അദാലത്തുകളിലേക്ക് നയിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ ജനങ്ങളുടെഅവകാശങ്ങള്‍ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടുപോകരുത്. തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരീതി ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. ജില്ലയിലെ താലൂക്കുകളിൽ നടന്നുവന്ന അദാലത്തുകൾക്കും ഇന്നലെ സമാപനമായി.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, എഡിഎം ബി.ജ്യോതി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.