നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമാണം ഉടൻ പൂർത്തിയാക്കണം: ആശുപത്രി സംരക്ഷണ സമിതി
1548122
Monday, May 5, 2025 6:29 AM IST
ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ആശുപത്രി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
2019 കിഎഫ്ബി ഫണ്ട് ഉപയോഗിച്ച് ഹൗസിംഗ് ബോർഡ് ഏറ്റെടുത്ത ആശുപത്രിയുടെ നിർമാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുകയാണ്.നിലവിലെ നിർമാണങ്ങൾ മുഴുവൻ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ ഭാഗികമായി നശിച്ച നിലയിലാണ് .മാത്രമല്ല ഈ നിർമാണ പ്രവർത്തനത്തിന്റെ പേരിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പോലും താറുമാറായി കൊണ്ട് ഇരിക്കുകയാണ്.
സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ എക്സ് റേ, ഇസിജി ലബോറട്ടറി, തുടങ്ങിയവയുടെ പ്രവർത്തനം ഭാഗികമായിട്ട് മാത്രമാണ് നടക്കുന്നത്. ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞ് നിസാര രോഗങ്ങളുമായി എത്തുന്ന വരെ പോലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് .
അടിയന്തരമായി നിർമാണംപൂർത്തിയാക്കി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകാൻ യോഗത്തിൽ തീരുമാനിച്ചതായി നീണ്ടകര താലൂക്ക് ആശുപത്രി സംരക്ഷണ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ രാജീവൻപിള്ള, ഷാൻ മുണ്ടകത്തിൽ, അഭിലാഷ്, കൊല്ലംശേഖർ, ഉമ, പ്രിയ ഷിനു, ഷൈൻ എന്നിവർ അറിയിച്ചു.