ആയൂർ സെന്റ് ജോർജ് ലാറ്റിൻ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഇടവക തിരുനാളിന് കൊടിയിറങ്ങി
1548118
Monday, May 5, 2025 6:29 AM IST
ആയൂർ : സെന്റ് ജോർജ് ലാറ്റിൻ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഇടവക തിരുനാൾ ഒന്നുമുതൽ നാലുവരെ നടന്നു. ഒന്നിന് കുളത്തുപ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജീസൻ തണ്ണിക്കോട്ട് ഒഎസ്ജെ തിരുനാൾ സമാരംഭ ദിവ്യബലി അർപ്പിച്ചു.
വചന പ്രഘോഷണം ഫാ. ജോയ് ഡി.കാനായിൽ (സെന്റ് ജോൺസ് ചർച്ച്, ചണ്ണപ്പേട്ട ) നടത്തി. പ്രസിദേന്തിവാഴിക്കലും പ്രാർഥനയും ഫാ .ജോണി ജാക്സൺ ഒഎസ്ഡി,ഫാ.സണ്ണി തോമസ് നടത്തി. രണ്ടിന് ആയൂർ ക്രിസ്തുരാജ് പള്ളി ഫൊറോന വികാരി ഫാ.ഇമ്മാനുവേൽ നെല്ലുവേലിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിച്ചു.
മൂന്നിന് ഫാ.ജോൺ അരീക്കൽ (ആയൂർ വൈദിക ജില്ല വികാരി, സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, ആയൂർ ) സീറോ മലങ്കര റീത്തിൽ ദിവ്യബലി അർപ്പിച്ചു. നാലിന് ഫാ.ഡോ.ക്രിസ്റ്റി ജോസഫ് (പിആർഒ പുനലൂർ രൂപത, ഇടവക വികാരി പാണ്ടിതിട്ട ദിവ്യരക്ഷക പള്ളി) ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിച്ചു.
ആയൂർ ഫൊറോനയിലെ എല്ലാ വൈദികരും സഹകാർമികത്വം നൽകി. വചന പ്രഘോഷണം മോൺ.ജോസഫ് റോയി ഒഎഫ്എം (സുപ്പീരിയർ, കപ്പുച്ചിൻ ആശ്രമം ആനപുഴയ്ക്കൽ) നടത്തി. തിരുനാൾ പ്രദക്ഷിണത്തിന് ഫാ. സണ്ണി തോമസ് തിരുസ്വരൂപം ആശീർവദിക്കൽ നിർവഹിച്ചു.ഇടവക വികാരി ഫാ. ജസ്റ്റിൻ ലോറൻസ് തിരുനാൾ കൊടിയിറക്കി.