ആശാപ്രവർത്തകയെ അനുമോദിച്ചു
1547790
Sunday, May 4, 2025 6:39 AM IST
കുളത്തൂപ്പഴ : കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ആശാ പ്രവർത്തകയെ അനുമോദിച്ചു. കുളത്തൂപ്പുഴ സാംനഗർ വാർഡിലെ ആശാ പ്രവർത്തക ബിന്ദു ശിവദാസിനെയാണ് അനുമോദിച്ചത്. ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയോടനുബന്ധിച്ച് അരികിലുണ്ട് പദ്ധതിയുടെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അനുമോദന ചടങ്ങ് യോഗം ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാ ബീവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ.സുധീർ ,റീന ഷാജഹാൻ ,റെജി ഉമ്മൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര ,ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, ഹെൽത്ത് സൂപ്പർവൈസർ സി.ആർ.അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.