പിണറായി ഭരണം തിരുട്ട് ഗ്രാമത്തിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നത്: എ.ഷാനവാസ്ഖാൻ
1547791
Sunday, May 4, 2025 6:39 AM IST
കൊല്ലം : പിണറായി ഭരണം തിരുട്ട് ഗ്രാമത്തിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നതാണെന്നും അഴിമതിയുടെ ആൾരൂപമായി മാറിയ പിണറായി വിജയൻ അഴിമതിയുടെ കാര്യത്തിൽ ഗിന്നസ്ബുക്കിൽ സ്ഥാനം പിടിക്കാൻ മത്സരിക്കുകയാണെന്നും കെപിസിസി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ.
കൊട്ടിയം വെസ്റ്റ് മണ്ഡലത്തിലെ നാലാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹാഷിം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ എസ്. വിപിനചന്ദ്രൻ, എം.നാസർ, കെ.ബി.ഷഹാൽ, എസ്.വിഷ്ണു, ഉമേഷ്, അജയകുമാർ, നാസർ കുഴിവേലിൽ എന്നിവർ പ്രസംഗിച്ചു.