യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചു
1547554
Saturday, May 3, 2025 6:44 AM IST
കൊല്ലം: പൂവറ്റൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂവറ്റൂർ ഡിവിഎൻഎസ്എസ് എച്ച്എസ് എസിൽ യൂത്ത് കോൺക്ലേവ് നടത്തി. കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. ഭരണസമിതി പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷനായി.സഹകരണമേഖലയുമായി ബന്ധപെട്ട് യുവാക്കളുടെയും പൊതുജനങ്ങളുടെയും സംശയനിവാരണം പരിപാടിയുടെ ഭാഗമായി നടന്നു.
ഭരണസമിതി വൈസ് പ്രസിഡന്റ് എസ്. സുജിത് കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത്, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ,
കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. ബീന, ബ്ലോക്ക് പഞ്ചായത്തംഗം എൻ. മോഹനൻ, ബാങ്ക് സെക്രട്ടറി ആർ .സിന്ധു, ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.