അറിവുകളിലൂടെ മധ്യവേനലവധിക്കാലം
1547553
Saturday, May 3, 2025 6:44 AM IST
കൊല്ലം : സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ എസ് പി സി യുടെ മധ്യവേനലവധി ദിദിന ക്യാമ്പ് അതിജീവനം പള്ളിത്തോട്ടം സബ് ഇൻസ്പെക്ടർ വി .സ്വാതി ഉദ്ഘാടനം ചെയ്തു .
പ്രധാന അധ്യാപകൻ എ .റ്റി .സുജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ വിവിധവിഷയങ്ങളെ കുറിച്ച് എ എസ് ഐ സുലേഖ സൈബർ സെൽ എസ് ഐ ഷാൻ സിംഗ് ,എക്സൈസ് ഇൻസ്പെക്ടർ ദിലീപ് എന്നിവർ ക്ലാസ് എടുത്തു.
എസ് ഐ കൃഷ്ണകുമാർ, സിപിഓ സൂര്യ, കമ്യുണിറ്റി പോലീസ് ഓഫീസർമാരായ സ്മിത , സുമ എന്നിവർ പ്രസംഗിച്ചു .