മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ
1547569
Saturday, May 3, 2025 6:59 AM IST
കൊല്ലം: യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്തയാൾ പിടിയിലായി. നല്ലില പുലിയില സെന്റ് തോമസ് ഭവനിൽ തോമസ്(40) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. പാലമുക്ക് കാഞ്ഞിരംവിള വീട്ടിൽ നസീറിന്റെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കണ്ണനല്ലൂരിലെ ബാറിന് സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന നസീറിന്റെ മൊബൈൽ ഫോൺ പ്രതി തന്ത്രപരമായി മോഷ്ടിച്ചെടുക്കുകയായിരുന്നു.
ഫോൺ നഷ്ടമായതിനെ തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ തോമസിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണനല്ലൂർ പോലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.