എൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1547561
Saturday, May 3, 2025 6:55 AM IST
കൊല്ലം : മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കൈവശംവച്ച യുവാവ് അറസ്റ്റിൽ .കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ വയലിൽ വീട്ടിൽ ശശി മകൻ അവിനാശ് ശശി (27 ) ആണ് അറസ്റ്റിലായത്. 89.2 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 20 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവുമാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്.
വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനത്തിൽ പെട്ട ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത് ,അനീഷ് , ജൂലിയൻ ക്രൂസ്, ജോജോ, തൻസീർ അസീസ്, അരുൺലാൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ വർഷ വിവേക് എന്നിവർ പങ്കെടുത്തു.