ദീപം തെളിയിച്ച് ശ്രാദ്ധാഞ്ജലി
1547558
Saturday, May 3, 2025 6:55 AM IST
പരവൂർ: പരവൂർ മർച്ചന്റ്സ് അസോസിയേഷനും, ഗോൾഡ് ആന്റ് ് സിൽവർ മർച്ചന്റ്്സ് പരവൂർയൂണിറ്റും സംയുക്തമായി പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ദീപം തെളിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പരവൂർ ഹാരീസ് ടവറിനു സമീപം നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്എം. സഫീർ ഉദ്ഘാടനം ചെയ്തു.
ഗോൾഡ് ആന്റ്സിൽവർ മർച്ചന്റ്സ് പരവൂർ യൂണിറ്റ് പ്രസിഡന്റ് മിഥിലാജ് ഹാരീസ് അധ്യക്ഷനായി. പിഎംഎ സെക്രട്ടറി ടി.എസ്. ലൗലി, ട്രഷറർ ബി.രാജീവ്, അശോക് കുമാർ, ഷാജു, വാർഡ് കൗൺസിലർ ഷാജി എന്നിവർ പ്രസംഗിച്ചു.