ഐഎൻടിയുസി മേയ് ദിന റാലി നടത്തി
1547556
Saturday, May 3, 2025 6:44 AM IST
ചവറ : ഐ ൻ ടി യു സി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനാചാരണ ഭാഗമായി ചവറ ബസ് സ്റ്റാന്റിൽ നിന്നും കൊറ്റംകുളങ്ങര ജംഗ്ഷനിലേക്ക് മേയ് ദിന റാലി നടത്തി. മേയ് ദിന റാലി തൊഴിലുറപ്പ് തൊഴിലാളി വത്സലാ വിജയൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ആർ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജിത്ത്, ഡി. കെ. അനിൽകുമാർ, പ്രശാന്ത് പൊന്മന, നിസാർ മേക്കാടൻ, സെബാസ്റ്റ്യൻ ആംബ്രോസ്, ടൈറ്റസ് തെക്കുംഭാഗം, ഷമീർ പുതുക്കുളം, ജി.ആൽബർട്ട്, സതീശൻ നീണ്ടകര, റോസ് ആനന്ദ്, ചന്ദ്ര ബാബു അബ്ദുൽ വഹാബ്, ജോസ് വർഗീസ്, വിളയത്ത് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.