ഇടത് തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം ഇനി ഒരുസമരത്തിനുമില്ല: ഏരൂര്‍ സുഭാഷ്
1547562
Saturday, May 3, 2025 6:55 AM IST
അഞ്ചല്‍ : കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന തൊഴിലാളി സമരങ്ങളെ അവഗണിക്കുകയും തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നൽകുകയും ചെയുന്ന ഇടത് തൊഴിലാളി സംഘടനകളുമായി ചേര്‍ന്നുള്ള ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ പ്രതിഷേധങ്ങള്ക്കൊ ഐഎന്‍ടിയുസി ഇല്ലെന്നു ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ ഏരൂര്‍ സുഭാഷ്.
അഞ്ചലില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേയ് ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഏരൂര്‍ സുഭാഷ്. സാബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ അഡ്വ . സൈമണ്‍ അലക്സ്, എസ്. സജീവന്, തോയിത്തല മോഹനന്, അഗസ്ത്യാക്കോട് രാധാകൃഷ്ണന്, എ.എസ്. നിസാം, കുളത്തൂപ്പുഴ സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോളജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മെയ് ദിന റാലി ആര് ഒ ജംഗ്ഷന് വഴി മാര്‍ക്കറ്റ് കവലയില്‍ സമാപിച്ചു.