ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
1547618
Saturday, May 3, 2025 10:36 PM IST
പുനലൂർ: മലയോരഹൈവേയിൽ പുനലൂർ - അഞ്ചൽ റൂട്ടിൽ കരവാളൂർ പിറക്കൽ പാലമുക്കിലുണ്ടായ അപകടത്തിൽ ബൈക്കു യാത്രക്കാരൻ മരിച്ചു. കുളത്തൂപ്പുഴ അമ്പലംമുക്ക് ആശാ വിലാസത്തിൽ മനോജ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പാലമുക്കിനു സമീപത്തുള്ള വലിയ വളവിലായിരുന്നു അപകടം.
പുനലൂരിൽ നിന്ന് തൊഴിലാളികളെയും കയറ്റിപ്പോയ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.
പിക്കപ്പ് അമിത വേഗതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്പതേക്കർ സ്വദേശി സുധീഷിനും പരിക്കുണ്ട്. മുരളീധരൻ പിള്ളയാണ് മനോജിന്റെ പിതാവ്. മാതാവ്: രാധ. ഭാര്യ: ആശ.