പഴയേരൂര്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ റാസയും ചെമ്പെടുപ്പും നടന്നു
1548120
Monday, May 5, 2025 6:29 AM IST
അഞ്ചല്‍ : പഴയേരൂര്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹാദയുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള റാസയും ചെമ്പെടുപ്പും ഭക്തസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
11-ാംമൈല്‍ ഹോളിഫാമിലി പള്ളിയില്‍ നിന്നും രാത്രി ഏഴോടെ ആരംഭിച്ച റാസയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. റാസ രാത്രി 8.30ഓടെ ഇടവക പള്ളിയില്‍ സമാപിച്ചു.
ഇന്നലെ നടന്ന ആഘോഷയമായ വിശുദ്ധകുര്‍ബാനയ്ക്കും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാൾ മോൺ.ഡോ.വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ കാര്‍മികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ഷോജി വെച്ചൂര്കരോട്ട്, ട്രസ്റ്റി സാറാമ ചാക്കോ വരമണ്, സെക്രട്ടറി തോമസ് മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. നേര്‍ച്ച വിളമ്പിനു ശേഷം നടന്ന കൊടിയിറക്കോടെ ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് സമാപനമായി.