എംസിഎ ആയൂർ വൈദിക ജില്ലയുടെ അൽമായ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി
1548117
Monday, May 5, 2025 6:29 AM IST
ആയൂർ : മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ലാ അൽമായ ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി. സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എംസിഎ ആയൂർ ജില്ല വൈദിക ഉപദേഷ്ടാവ് ഫാ. അരുൺ ഏറത്ത് പതാക ഉയർത്തി. ആയൂർ വൈദിക ജില്ലാ വികാരി ഫാ.ജോൺ അരീക്കൽ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ എംസിഎ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കോശി, ട്രഷറർ ഐസക്ക് ഇളമാട്, മേജർ അതിരൂപത വൈസ് പ്രസിഡന്റ് പോൾ രാജ് പൂയപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ലാലു ശങ്കരവേലിൽ, യൂണിറ്റ് സെക്രട്ടറി ലാലു വർഗീസ്,യൂണിറ്റ് ട്രഷറർ ജോർജ്കുട്ടി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.