തൊഴിലാളി വിരുദ്ധ സർക്കാർ രാജിവയ്ക്കുക : ബോബൻ .ജി. നാഥ്
1547568
Saturday, May 3, 2025 6:59 AM IST
കരുനാഗപ്പള്ളി : അസംഘടിത മേഖലയിലെ തൊഴിലാളികളായ കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ അംശാദായം അടച്ചിട്ടും കഴിഞ്ഞ 15 മാസമായി പെൻഷൻ നൽകാത്ത പിണറായി സർക്കാരിന് കേരളം ഭരിക്കാൻ യാതൊരുവിധ അർഹതയും ഇല്ലെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് പ്രസ്താവിച്ചു.
മെയ്ദിനത്തോടനുബന്ധിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സംഗമവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്് ബി .മോഹൻദാസ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. റോസ് ആനന്ദ്, മോളി എസ്, മോഹനൻ വയനകം, അമ്പിളി ശ്രീകുമാർ,ശിവദാസൻ, അനില ബോബൻ, വത്സല, അജിത സി.ജി,ഹമീദ് കുഞ്ഞ്, എന്നിവർ പ്രസംഗിച്ചു.