കുളത്തൂപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമ പെരുന്നാളിന് കൊടിയേറി
1548119
Monday, May 5, 2025 6:29 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമ പെരുന്നാളിന് കഴിഞ്ഞദിവസം ഇടവക വികാരി ഫാ. മാത്യു നൈനാൻ കോടിയേറ്റി. 10 വരെ നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുളത്തൂപ്പുഴ സിലോൺ ജംഗ്ഷനിലെ കുരിശടിയിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന്. ഫാ. വർഗീസ് ടി.വർഗീസ് വചന ശുശ്രൂഷ നിർവഹിച്ചു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം ആറിന് പള്ളിയിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന് നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിക്കും. തുടർന്ന് ഫാ.സീ.ഡി.രാജൻ കുണ്ടറ, ഫാ. ടൈറ്റസ് ജോൺ തലവൂർ, ഫാ.മാത്യു ഏബ്രഹാം തലവൂർ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
തുടർന്ന് സമർപ്പണ പ്രാർഥനയോടുകൂടി കൺവൻഷൻ സമാപിക്കും. ഒന്പതിന് വൈകുന്നേരം 5.30ന് നെല്ലിമൂട് കുരിശടിയിൽ നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തിനിർഭരമായ റാസ കുളത്തൂപ്പുഴ ജംഗ്ഷൻ വഴി പള്ളിയിൽ എത്തിച്ചേരും. ധൂമാർപ്പണത്തിനും ആശിർവാദത്തിനും ശേഷം ആകാശ ദീപക്കാഴ്ച നടക്കും.
10ന് രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് തിരുവിതാങ്കോട് അരപ്പള്ളി മാനേജർ ബർശ്ലീബി റമ്പാൻ കോർഎപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിനും ആശിർവാദത്തിനും നേർച്ചവിളമ്പിനും ശേഷം കൊടിയിറക്കുന്നതോടുകൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും. ഇടവക വികാരി.ഫാ.മാത്യു നൈനാൻ, കൈസ്ഥാനി ഷിബു വർഗീസ്, സെക്രട്ടറി റോയ് ജോസഫ്, കൺവീനേഴ്സ് വില്യം ജോർജ്, മത്തായി മാത്യു എന്നിവർ നേതൃത്വം നൽകും.