കൊ​ല്ലം: ഡ്രൈ ​ഡേ​യി​ൽ മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പാ​ല​ത്ത​റ സ്വ​ദേ​ശി അ​ൻ​സ​റി​നെ 17.50 ലി​റ്റ​ർ മ​ദ്യ​വും മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റു​മാ​യി കൊ​ല്ലം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ​ങ്ക​റും സം​ഘ​വും പി​ടി​കൂ​ടി.

വാ​ടി മു​ദാ​ക്ക​ര സ്വ​ദേ​ശി അ​രു​ണി​നെ 25 ലി​റ്റ​ർ മ​ദ്യ​വു​മാ​യി 'കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ( ഗ്രേ​ഡ് )ജി. ​ശ്രീ​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ്ചെ​യ്തു.

പാ​ല​ത്ത​റ, കൂ​ന​മ്പാ​യി​ക്കു​ളം, ത​ട്ടാ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചെ​ത്തി​യ അ​ൻ​സ​റി​ന്‍റെ രീ​തി. പോ​ർ​ട്ട്, വാ​ടി, മു​ദാ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ മ​ദ്യ വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​രു​ൺ.

നി​ര​ന്ത​രം പ​രാ​തി​ക​ൾ ല​ഭ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ കു​റെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.റെ​യ്‌​ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ( ഗ്രേ​ഡ്) ആ​ർ.​ജി.​വി​നോ​ദ് ,ജ്യോ​തി, അ​നീ​ഷ് കു​മാ​ർ സാ​ലിം, ആ​സി​ഫ് അ​ഹ​മ്മ​ദ് രാ​ജി, ​ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.