അടിച്ചമര്‍ത്തലുകള്‍ക്കിടയിലും തൊഴിലാളി മുന്നേറ്റം: കെ. ബാബുപണിക്കര്‍
1547564
Saturday, May 3, 2025 6:55 AM IST
അഞ്ചല്‍ : അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ഇന്ന് തൊഴിലാളികള്‍ നടത്തുന്നത് വലിയ മുന്നേറ്റമാണെന്ന് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ബാബു പണിക്കര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളും അനുകൂല്യങ്ങള്‍ വെട്ടികുറക്കുന്നതിനോടൊപ്പം മിനിമം വേതനം ഉറപ്പാക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലന്നും ബാബു പണിക്കര്‍ പറഞ്ഞു.
അഞ്ചലില്‍ ഇടത് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി നടത്തിയ മേയ് ദിന റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാബു പണിക്കര്‍. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പടിക്കല്‍ നിന്നും ആരംഭിച്ച മെയ് ദിന റാലി ആര്‍ഒ ജംഗ്ഷന്, കോളജ് ജംഗ്ഷന് ചുറ്റി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു.
എഐടിയുസി മണ്ഡലം പ്രസിഡന്റ് ജയപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ഡി. വിശ്വസേനന്‍, എസ്. സന്തോഷ്, കെ അനിമോന്, ജി. പ്രമോദ്, സൂരജ്, രെഞ്ചു സുരേഷ്, സി. അംബികാകുമാരി, ഷൈന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു