ശരീരദാന സമ്മതപത്ര സമർപ്പണം നടത്തി
1547789
Sunday, May 4, 2025 6:39 AM IST
ചാത്തന്നൂർ:വേളമാനൂർഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൂട്ടുജീവനകേന്ദ്രത്തിലെ സ്ഥിരാംഗങ്ങളുൾപ്പെടെ 10 പേർ അവരുടെ മരണശേഷം ശരീരം കൊല്ലം ഗവ. മെഡിക്കൽ കോളജിന് സമർപ്പിക്കുന്നതിനുള്ള സമ്മതപത്രം സമർപ്പിച്ചു. അവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഇന്ന് വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വ ജീവിത ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് അധികൃതർ കൈമാറി.
ശരീരദാനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് കൊല്ലം ഗവ.മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെ ഡോ.ആർ.രജത്ത്, ഡോ.ഗരീഷ് പ്രദായ്, ഡോ. എസ്.മായ എന്നിവർ പ്രസംഗിച്ചു.
മരണശേഷം ശരീരം മെഡിക്കൽ കോളജിന് ദാനം ചെയ്യുന്നതിലൂടെ മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന മഹത്തായ പ്രവർത്തിയാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ ഓർമിപ്പിച്ചു.
എം.സുദേവൻ, എൻ.അരുൺജിത്ത്, ആർ.ബിനുകുമാർ, എസ്.ദീപ, വി.ജി.സജിതകുമാരി, ബിന്ദു ബഞ്ചമിൻ, ലേയാമ്മ ബഞ്ചമിൻ, ശീകല ഭൂമിക്കാരൻ, ഉജ്വൽ ഭൂമിക്കാരൻ, ജേപ്പി ഭൂമിക്കാരൻ എന്നിവരാണ് കൊല്ലം ഗവ. മെഡിക്കൽ കോളജിന് മരണാനന്തരം ശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയത്. അവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഇന്നലെ ഭൂമിക്കാരൻ ബന്ധുത്വ ജീവിത ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു.
സന്തോഷ് മാനവം, സുൾഫി ഓയൂർ, ഉണ്ണിക്കുറുപ്പ്, ഉമാസാന്ദ്ര, സുധീർ ദേവ്, സുരേഷ്കുമാർ തിരൂർ, സച്ചിൻ രാജ് തുടങ്ങിയവർ ചർച്ചകൾ നയിച്ചു.പ്ലാക്കാട് ശ്രീകുമാർ, ഷീന രാജീവ്, ഓയൂർ രാമചന്ദ്രൻ, കിഴക്കനേല രാധാമണിയമ്മ, മുരളീരാഘവ്, പൂതക്കുളം ശ്രീധരൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.