ബിഷപ് ബെൻസിഗർ നഴ്സിംഗ് കോളജിൽ ബിരുദ ദാനം
1547559
Saturday, May 3, 2025 6:55 AM IST
കൊല്ലം: ബിഷപ് ബെൻസിഗർ നഴ്സിംഗ് കോളജിൽ ബിരുദദാന ചടങ്ങു നടന്നു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷനായി. മാനേജർ റവ. ഡോ. ജോസഫ് ജോൺ, ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ജെ. ജോൺ ബ്രിട്ടോ,
മാതാ മെഡിക്കൽ സെന്ററിന്റെ മാനേജിങ് ഡയറക്ടർ ഡോ.ഷാജി, കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ തെരേസ് കൊച്ചുവിളയിൽ എസ്ഐ,വൈസ്പ്രിൻസിപ്പൽ വി.പി.ബിനുത എന്നിവർ പ്രസംഗിച്ചു.വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.