ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
1547943
Sunday, May 4, 2025 11:33 PM IST
കരുനാഗപ്പള്ളി: ജോലിക്കിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കെഎസ്ഇബി ലൈൻമാൻ മരിച്ചു. കുലശേഖരപുരം ആദിനാട് സൗത്ത് കൃഷ്ണായനത്തിൽ അനിലാൽ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചാലുംമൂടിനു സമീപത്തായിരുന്നു അപകടം. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ രജിത. മക്കൾ: ഗൗരി, ഗായത്രി