ഗണപതി ക്ഷേത്രത്തിൽ ആറാട്ട് നടന്നു
1547552
Saturday, May 3, 2025 6:44 AM IST
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര മഹോത്സവത്തിന്റെ സമാപനം കുറിച്ച് മഹാദേവന് തിരുആറാട്ട് നടന്നു. മഹാഗണപതി ക്ഷേത്ര ചിറയിലാണ് തിരു ആറാട്ട് നടന്നത്.
തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി രതീഷ് കുമാറിന്റെയും, കീഴ് ശാന്തി നാരായണൻ നമ്പൂതിരി, സഹ ശാന്തി കൃഷ്ണകുമാർ പോറ്റി എന്നിവരുടെ കാർമികത്വത്തിലാണ് ആറാട്ട് നടന്നത്.