കുളങ്ങര ക്ഷേത്രത്തിന്റെ പുനർനിർമാണം ; ശിലാസ്ഥാപനം എട്ടിന്
1548115
Monday, May 5, 2025 6:29 AM IST
കൊല്ലം: വടക്കേവിള കുളങ്ങര പാണ്ഡ്യാംമൂട് ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാകുകയാണ്. പുനർനിർമാണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപനം മേയ് എട്ടിന് ഉച്ചയ്ക്ക് 12നും 12.45ന് മധ്യേ നടക്കും. ശിലാസ്ഥാപനത്തിനു മുന്നോടിയായുള്ള കുറ്റിയടിക്കൽ ചടങ്ങ് നാളെ രാവിലെ 7.10നും 8.21നും മധ്യേ നടക്കും.
ക്ഷേത്രം തന്ത്രി മങ്ങാട് കമ്മാംചേരി മഠത്തിൽ സുബ്രഹ്മണ്യൻ തന്ത്രി, ജ്യോതിഷി വാക്കനാട് കുന്തിരിക്കുളത്ത് മഠത്തിൽ നാരായണൻ നന്പൂതിരി എന്നിവർ പങ്കെടുക്കും. ദേവതമാരുടെ പ്രധാന ശ്രീകോവിൽ, ഉപദേവതകളുടെ ആലയങ്ങൾ, സേവാപന്തൽ, ചുറ്റന്പലം തുടങ്ങിയവ ഉൾക്കൊള്ളുന്ന ക്ഷേത്ര സമുച്ചയം രൂപകൽപന ചെയ്തത് മാവേലിക്കര ഓലകെട്ടിയന്പലം രാജേന്ദ്രൻ ആചാരിയാണ്.
ക്ഷേത്രശിൽപി മാർത്താണ്ഡം നടേശന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനം നടക്കുക. ഒന്നര വർഷത്തിനകം ക്ഷേത്രനിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. ഇന്ദ്രജിത്തും സെക്രട്ടറി യു.ഹരിസുതനും അറിയിച്ചു.