ആധാരമെഴുത്തുകാരുടെ സംസ്ഥാന കൺവൻഷൻ ഇന്നു കൊല്ലത്ത്
1547560
Saturday, May 3, 2025 6:55 AM IST
കൊല്ലം: ഓൾ കേരള ഡോക്യുമെന്റ്് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന കൺവൻഷനും ചാരിറ്റി ഉദ്ഘാടനവും ഇന്നു കൊല്ലത്ത് നടക്കും. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ്കെ.ജി. ഇന്ദുകലാധരൻ അധ്യക്ഷത വഹിക്കും. വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ജി.എസ്.ജയലാൽ എംഎൽഎയും ചാരിറ്റി വീടിന്റെതാക്കോൽദാനം പി.സി. വിഷ്ണുനാഥ് എംഎൽഎയും നിർവഹിക്കും. സംസ്ഥാന ട്രഷറർ സി.പി.അശോകൻ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധി സമ്മേളനം സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ എം ദിനകരൻ ഉദ്ഘാടനം ചെയ്യും.എ. അൻസാർ, വി.വി. ശശിമോൻ, സി. മനോജ് കുമാർ, എ. ലക്ഷ്മി, വി. വൃന്ദാമണി തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.ജി. ഇന്ദുകലാധരൻ, സി.പി.അശോകൻ, ജെ. കുഞ്ഞുമോൻ, ഒ. എം. ദിനകരൻ തുടങ്ങിയവർ സംബന്ധിച്ചു.