മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി
1547555
Saturday, May 3, 2025 6:44 AM IST
ചവറ : സിഐടിയു, എഐടിയുസി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചവറയിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കൊറ്റൻകുളങ്ങരയിൽ നിന്നും ആരംഭിച്ച മേയ്ദിന റാലി നല്ലേഴത്ത് മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം പ്രസിഡന്റ് പി. ബി. ശിവൻ അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് ആർ. സുരേന്ദ്രൻ, സുജിത്ത് വിജയൻ പിള്ള എംഎൽഎ, ജി. മുരളീധരൻ, ആർ. രവീന്ദ്രൻ, അനിൽ പുത്തേഴം, ആർ. മുരളി, ടി. എ. തങ്ങൾ, ഷാജി.എസ്. പള്ളിപ്പാടൻ, വി.സി. രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.