ഓയില്‍പാമില്‍ ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പദ്ധതി ഉദ്ഘാടനം ചെയ്തു
1547567
Saturday, May 3, 2025 6:59 AM IST
അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്ത് കേരള ശുചിത്വ മിഷനുമായി സഹകരിച്ച് ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റില്‍ സ്ഥാപിച്ച ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പുനലൂര്‍ എംഎല്‍എ പി.എസ്. സുപാലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
മാലിന്യം കുറയ്ക്കുന്നതിനോടൊപ്പം അതില്‍ നിന്നും പുതിയ ഒരു ഉല്പ്പന്നംകൂടി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത്, ഓയില്‍പാം ചെയര്മാന് ആര്. രാജേന്ദ്രന്, എം.ഡി. ജോണ്‍ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി .അജയന്, സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു തുടങ്ങി ജനപ്രതിനിധികള്‍, ഓയില്‍പാം ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന് അധികൃതര്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് 30 ലക്ഷവും, ശുചിത്വ മിഷന് അനുവദിച്ച 40 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതോടെ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുറയുകയും ഈ മാലിന്യങ്ങളില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയുംവിധം പാചക വാതകം ഉല്പാദിപ്പിച്ചെടുക്കാന് കഴിയും വിധമാണ് ഗൊബര്ദ്ധന് ബയോ ഗ്യാസ് നിര്‍മിച്ചിട്ടുള്ളത്. ഏരൂര്‍ എസ്റ്റേറ്റില്‍ ഫാക്ടറിയോട് ചേര്‍ന്നാണ് ബയോ ഗ്യാസ് പ്ലാന്റ് നിര്‍മിച്ചിട്ടുള്ളത്.