പ്രവാസി കോൺഗ്രസ് കൺവൻഷൻ
1548116
Monday, May 5, 2025 6:29 AM IST
കൊട്ടാരക്കര :കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ചടയമംഗലം, ചിതറ ബ്ലോക്ക് സംയുക്ത കൺവൻഷൻ കടയ്ക്കൽ കോൺഗ്രസ് ഭവനിൽ വച്ച് നടന്നു. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് കുമ്മിൽ സാലി ആമുഖ പ്രസംഗം നടത്തി. പ്രവാസി കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ഇമാംഷാ കടയ്ക്കൽ അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് ചിതറ ബ്ലോക്ക് പ്രസിഡന്റ് അനിൽ പൊയ്കവിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.വി.സലാഹുദീൻ,കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ്, ഡിസിസി ജനറൽ സെക്രട്ടറി ചിതറ മുരളി, ജി. മോഹനൻ, ചന്ദ്രബോസ്, അലയമൺ സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ ആരാമം, ഷാനവാസ് കുമ്മിൽ, കുമ്മിൽ പഞ്ചായത്ത് വാർഡ് മെമ്പർ നിഫാൽ, മുനീർ കുമ്മിൽ, കടയ്ക്കൽ താജുദീൻ,,കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നദിർഷ ഓയൂർ, റഹീം വെളിനല്ലൂർ,സജീർ കുമ്മിൽ, പ്രവാസി കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.