മലയാള ചലച്ചിത്ര ഗാനങ്ങൾ നമ്മുടെ സംസ്കൃതിയുടെ സമന്വയത്തിലേക്ക് വിരൽ ചൂണ്ടുന്നു : പ്രേംകുമാർ
1538597
Tuesday, April 1, 2025 6:23 AM IST
പത്തനാപുരം: മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം ഭാഷാപരവും സംഗീതാത്മകവുമായ നമ്മുടെ സംസ്കൃതിയുടെ സമന്വയത്തിലേക്കാണെന്ന് വിരൽ ചൂണ്ടുന്നതെന്ന് സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ഡോ. എ.പി.ജെ. അബ്ദുൾകലാം അക്കാദമി ഓഫ് വൊക്കേഷണൽ സ്റ്റഡീസിന്റെ കോൺവോക്കേഷനും നൃത്ത - സംഗീതസദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായഡോ.പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സി.ശിശുപാലൻ, സംഗീത സംവിധായകൻ രാജൻ കോസ്മിക്, റിട്ട.പ്രഥമാധ്യാപകൻ കെ.ഒ.രാജുക്കുട്ടി, സാഹിത്യകാരൻ പല്ലിശേരി, കെജിഎംഒഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.വാസുദേവൻ,എഴുത്തുകാരൻ എൻ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ മ്യൂസിക് ഡിപ്ലോമ, പിജി എന്നിവയിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.