ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്നംഗസംഘം പിടിയില്‍
1538919
Wednesday, April 2, 2025 6:07 AM IST
പേരൂര്‍ക്കട: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തെ പോലീസ് പിടികൂടി. ജഗതി ചുള്ളത്ത് വീട്ടില്‍ പന്തം ജയന് എന്നുവിളിക്കുന്ന ജയന് (42), ഇയാളുടെ സഹോദരന് പന്തം പ്രദീപ് എന്നുവിളിക്കുന്ന പ്രദീപ് (46). ജഗതി പണംപഴഞ്ഞി കുളംനികത്തിയ വീട്ടില്‍ വിഷ് ണു എന്നുവിളിക്കുന്ന ദിനേഷ് (30) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 11 നാണ് മകേസിന്നാസ് പദമായ സംഭവം. സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസ് എസ്.എന്‍. അനീഷ് ആണ് ആക്രമണത്തിന് ഇരയായത്. ജയില്‍ കോമ്പൗണ്ടിലുള്ള ഗണപതിക്ഷേത്രത്തില്‍ ഗാനമേളയ് ക്കിടെ ജയന് ഉള്‍പ്പെടുന്ന സംഘം മദ്യലഹരിയിലെത്തുകയും നൃത്തമാടുകയും ചെയ്തു. അനീഷ് ഉള്‍പ്പെട്ട നാലംഗ ഉദ്യോഗസ്ഥര്‍ ഇതു തടഞ്ഞതിനായിരുന്നു ആക്രമണം.
തലകൊണ്ടുള്ള ഇടിയില്‍ അനീഷിന്റെ മൂക്കിന്റെ പാലം പൊട്ടുകയായിരുന്നു. ഇദ്ദേഹത്തെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ സുധീഷ് എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതി നാലു ദിവസ ത്തേക്ക് റിമാന്‍ഡ് ചെയ്തു.