ഡ്രൈ ഡേ ദിനത്തിൽ മദ്യക്കച്ചവടം ; മൂന്നുപേർ പിടിയിൽ
1538917
Wednesday, April 2, 2025 6:07 AM IST
കൊല്ലം: ഡ്രൈ ഡേ ദിനത്തിൽ മദ്യക്കച്ചവടം നടത്തിയ മൂന്നു പേർ എക്സൈസിന്റെ പിടിയിലായി. കേരളപുരം പെരുമ്പുഴ ഭാഗങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിയ ചിറയടി മൂലവാരം സ്വദേശി സജീവ്, കോണത്ത് കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേണു, പെരുമ്പുഴ കല്ലുമൂട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷാബു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ മൂന്നു പേരെയും ഒരാഴ്ചയായി നിരീക്ഷിച്ച് വരുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്. റെയ്ഡിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ്, ഷഹാലുദീൻ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.