ചികിത്സാസഹായ വിതരണം
1538582
Tuesday, April 1, 2025 6:23 AM IST
ചാത്തന്നൂർ: നടയ്ക്കൽ 901 -ാം നമ്പർ എൻഎൻഎസ് കരയോഗത്തിന്റെ വാർഷികവും ചികിത്സ ധനസഹായവും മന്നം സ്നേഹനിധി പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി. പുഷ്പജൻപിള്ള അധ്യക്ഷനായിരുന്നു.
സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചികിത്സധനസഹായം ഷാർജ എൻഎസ്എസ് യൂണിറ്റ് രക്ഷാധികാരി ബി.വിജയൻകുറുപ്പ് വിതരണം ചെയ്തു.കാൻസർ,വൃക്കരോഗികൾക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിച്ച മന്നം സ്നേഹനിധി പ്രതിമാസ പെൻഷൻ പദ്ധതി വി.എസ്. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, എൻഎസ്എസ് ഇൻസ്പെക്ടർ പ്രകാശ്കുമാർ, എസ്.ആർ. മുരളീധരകുറുപ്പ്, കെ.വിനോദ്, ജയശ്രീ എന്നിവർ പ്രസംഗിച്ചു.