കരിക്കകം ക്ഷേത്രോത്സവം നാളെ മുതൽ
1538920
Wednesday, April 2, 2025 6:07 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ മുതൽ ഒന്പതുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. നാളെ വൈകുന്നേരം നടക്കുന്ന ഗുരുപൂജയോടുകൂടി ഉത്സവ പരിപാടികൾക്ക് തുടക്കമാകും.
വൈകുന്നേരം ആറിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ കരിക്കകത്തമ്മ പുരസ്കാരം ചെങ്കൽ രാജശേഖരൻനായർക്ക് സമ്മാനിക്കും.
ഉത്സവനാളുകളിൽ ഡാൻസ്, ഗാനമേള, കോമഡി ഷോ എന്നിവ നടക്കും. അഞ്ചാം ഉത്സവമായ തിങ്കളാഴ്ചയും ആറാം ഉത്സവമായ ചൊവ്വാഴ്ചയും ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിക്കും. ഏഴാം ഉത്സവമായ ബുധനാഴ്ച രാവിലെ 9.40നാണ് പൊങ്കാല.