സംഘാടകസമിതി രൂപീകരിച്ചു
1538578
Tuesday, April 1, 2025 6:23 AM IST
കൊട്ടാരക്കര: കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന ഇ.രാജേന്ദ്രന്റെ പതിനേഴാമത് ചരമവാർഷിക അനുസ്മരണവും സിപിഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗവും കുളക്കട ജയ ഓഡിറ്റോറിയത്തിൽ സംസ്ഥാന കൗൺസിൽ അംഗം ഡോ. ആർ. ലതാ ദേവി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ കൗൺസിൽ അംഗം ജി.മാധവൻ നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.മന്മഥൻ നായർ, കെ.എസ്. ഇന്ദുശേഖരൻ നായർ, ജില്ലാ കൗൺസിൽ അംഗം എസ്. വിനോദ് കുമാർ,എസ്.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
രക്ഷാധികാരികളായി കെ. ആർ. ചന്ദ്രമോഹൻ, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.മന്മഥൻ നായർ, എ.എസ്.ഷാജി, എസ്.വിനോദ് കുമാർ, എ.അധിൻ, ജോബിൻ ജേക്കബ് ചെയർമാൻ ജി.മാധവൻ നായർ ജനറൽ കൺവീനർ-എസ്. രഞ്ജിത്ത് തുടങ്ങിയവരെ തെരഞ്ഞെടുത്തു.