മാർത്തോമാ സഭ അത്മായ നേതാവ് പി.ജെ.ഡേവിഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
1538584
Tuesday, April 1, 2025 6:23 AM IST
കൊട്ടാരക്കര : കഴിഞ്ഞ ദിവസം അന്തരിച്ച മാർത്തോമാ സഭയുടെ അത്മായ നേതാവ് പി.ജെ. ഡേവിഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാർത്തോമാ എപ്പിസ്ക്കോപ്പൽ ജൂബിലിമന്ദിരം, പൂക്കോയിക്കൽ ഭവനം, കൊട്ടാരക്കര മർത്തോമാ വലിയപള്ളി എന്നിവടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
സംസ്കാര ശുശ്രൂഷകർക്ക് ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഡോ.തോമസ് മാർ തിമോഥിയോസ്, ഡോ.തോമസ് മാർ തീത്തോസ്, വികാരി ജനറാൾമാർ, വിവിധ സഭകളിലെ വൈദികർ നേതൃത്വം നൽകി.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ബിഷപ്പു മാരാ യ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ഉമ്മൻ ജോർജ്, ഡോ. പൊന്നു മുത്തൻ, ഡോ.ഏബ്രഹാം മാർ പൗലോസ്, ജോസഫ് മാർ ബർണബാസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ,ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മന്ത്രി കെ.എൻ. ബാലഗോപാൽ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, മാത്യു.ടി.തോമസ്, കളക്ടർമാരായ എൻ.ദേവിദാസ്, അലക്സ് തോമസ്, ഹൗസിംഗ് കമ്മീഷണർ ഷീബ ജോർജ്, മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.