കിഴക്കേകല്ലട പഞ്ചായത്ത് മാലിന്യമുക്ത നവകേരളം പ്രഖ്യാപനം നടത്തി
1538590
Tuesday, April 1, 2025 6:23 AM IST
കുണ്ടറ : കിഴക്കേകല്ലട പഞ്ചായത്ത് മാലിന്യമുക്ത നവകേരളം സമ്പൂർണ പ്രഖ്യാപനവും സമ്മേളനവും നടത്തി. പ്രസിഡന്റ് കെ. ജി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
ഹരിതകർമ സേനഅംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ ആദരിച്ചു.
റിസോഴ്സ് പേഴ്സൺ രവീന്ദ്രൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.ശ്രുതി, റാണി സുരേഷ്, സുനിൽകുമാർ പാട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി ഉമാദേവിയമ്മ, സജിലാൽ , രതീഷ്, അമ്പിളി ശങ്കർ,സിഡിഎസ് ചെയർപേഴ്സൺ രശ്മി, കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്, സജി മള്ളാക്കോണം, പഞ്ചായത്ത് സെക്രട്ടറി സുചിത്രാദേവി, അസി. സെക്രട്ടറി ഇ.എം. ഷിബു എന്നിവർ പ്രസംഗിച്ചു.