ആദിച്ചനല്ലൂർ മാർക്കറ്റ് ശുചീകരിച്ചു
1538583
Tuesday, April 1, 2025 6:23 AM IST
കൊട്ടിയം: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽആദിച്ചനല്ലൂർ മാർക്കറ്റിൽ ശുചീകരണ പ്രവർത്തനം നടത്തി.
സിപിഎംഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. രാജീവ് കുണ്ടുമൺ, സജി കുമ്മല്ലൂർ, വി. പ്രസാദ്, ഡി. അജിത് കുമാർ, എച്ച്. നാസിമുദീൻ എന്നിവർ നേതൃത്വം നൽകി.