മീന രോഹിണി മഹോത്സവം
1538921
Wednesday, April 2, 2025 6:12 AM IST
വെഞ്ഞാറമൂട്: വേളാവൂർ ആളുമാനൂർ തെക്കുംകര തമ്പുരാൻ ദേവി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവം നാളെ സമൂഹ പൊങ്കാല മഹോത്സവത്തോടെ ആരംഭിച്ച് ആചാര അനുഷ്ഠാന ചടങ്ങുകളോടെ സമാപിക്കും.
രാവിലെ ആറിനു ഗണപതി ഹോമം, തുടർന്ന് ഭഗവതിസേവ, കലശപൂജ, ഒന്പതിനു സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകുന്നേരം അഞ്ചിനു നടതുറപ്പ്, തുടർന്ന് ക്ഷേത്ര പരമ്പരാഗത ആചാര അനുഷ്ഠാനങ്ങൾ അനുസരിച്ചുള്ള ചടങ്ങുകൾ നാലിനു പുലർച്ചെ മൂന്നിനു കുരുതിയോടെ സമാപനം.