കരൾ രോഗ നിർണയ ക്യാമ്പ് നടത്തി
1538577
Tuesday, April 1, 2025 6:23 AM IST
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ സൗത്തിന്റെ ആഭിമുഖ്യത്തിൽ, കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് കൊല്ലം അഗ്നിശമന നിലയത്തിലെ സേന ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുമായി കരൾ രോഗ നിർണയ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി.
ക്യാന്പ് ഫയർ ആൻഡ് റെസ്ക്യു സർവീസസ് കൊല്ലം ജില്ലാ ഫയർ ഓഫീസർ വി.സി.വിശ്വനാഥ് ഉദ്ഘാടനം ചെയ് തു. റോട്ടറി ക്ലബ് ഓഫ് കൊയിലോൺ സൗത്ത് പ്രസിഡന്റ് ഡോ.എസ്.രഞ്ജിത്ത് നാഥൻ അധ്യക്ഷത വഹിച്ചു.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്്ട് 3211 സോൺ 18 ലെ ക്ലബുകളിൽ മികച്ച പ്രവർത്തനം നടത്തുന്ന കൊയിലോൺ സൗത്ത് റോട്ടറി ക്ലബിന്റെ ഹെൽത്ത് പ്രൊജക്ടിന്റെ ഭാഗമായി കൊല്ലം കടപ്പാക്കട ജില്ലാ നിലയത്തിൽ വച്ച് നടന്ന ക്യാമ്പിൽ നൂറിൽപരം ഫയർ ഉദ്യോഗസ്ഥരും കൊല്ലം ജില്ലയിലെ പുനലൂർ, കടയ്ക്കൽ, ചവറ,കരുനാഗപ്പള്ളി, ശാസ്ത്താംകോട്ട, പരവൂർ, കടപ്പാക്കട, ചാമക്കട, കുണ്ടറ നിലയത്തിലെ 50 ഓളം സിവിൽ ഡിഫെൻസ് സേനാഅംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.