‘സാന്ത്വനം' പദ്ധതി തുടങ്ങി
1538908
Wednesday, April 2, 2025 5:58 AM IST
കൊല്ലം: ഒ.മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും എല്ലാ ദിവസവും കഞ്ഞിയും പയറും വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ദിവസവും വൈകുന്നേരം 5.30ന് വിതരണം ഉണ്ടായിരിക്കും.
ബഹറിനിലെ വ്യവസായി ജോജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു.ചെയർമാൻ കെ. വരദരാജൻ, ജനറൽ സെക്രട്ടറി എം. മുകേഷ് എംഎൽഎ, വർക്കിംഗ് ചെയർമാൻ പി.കെ.സുധീർ,
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്ലാസ, വൈസ് ചെയർപേഴ്സൺ സന്ധ്യാരാജേന്ദ്രൻ, എസ്.സുദേവ് , ഹരികൃഷ്ണൻ,വൈശാഖ്, മണികണ്ഠൻ, സുമേഷ്, സജിത്ത്, ശ്രീലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.