പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതൽ
1538927
Wednesday, April 2, 2025 6:12 AM IST
വെഞ്ഞാറമൂട്: പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്നു 11 വരെ നടക്കും. ഇന്നു രാവിലെ 10.20ന് തൃക്കോടിയേറ്റ്. ഉച്ചക്ക് 12.30ന് അന്നദാനം. വൈകുന്നേരം 5.30ന് സംസ്കാരിക സമ്മേളനവും സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. നടന്മാരായ ജഗതി, ജഗദീഷ് എന്നിവർ മുഖ്യാതിഥികളാകും. സിനിമാ സീരിയൽ താരങ്ങളായ പ്രിയങ്ക, രശ്മി ബോബൻ, ഡോ. ഷാജു, സച്ചി, ജിത്ത് പിരപ്പൻകോട് എന്നിവർ പങ്കെടുക്കും.
രാത്രി 6.45ന് ഉറിയടി, എട്ടിനു ഫ്യൂഷൻ തിരുവാതിര, ഒന്പതിനു നൃത്തസന്ധ്യ, മൂന്നിന് ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 6.45 ന് ഉറിയടി, 7.15ന് യോഗ ഡാൻസ്. 7.30 ന് ഓട്ടൻതുള്ളൽ, രാത്രി ഒന്പതിനു നാടകം ചിത്തിര. നാലിന് ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 6.45 ന് ഉറിയടി, രാത്രി 7.15 ന് ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസ്, രാത്രി ഒന്പതിനു കഥാപ്രസംഗം അയിഷ. അഞ്ചിന് ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 6.45ന് ഉറിയടി, രാത്രി ഒന്പതിനു മേജർസെറ്റ് കഥകളി. ആറിന് ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 6.45 ന് ഉറിയടി, രാത്രി 7.15ന് കൈകൊട്ടിക്കളി, രാത്രി ഒന്പതിനു നാടകം ഉമ്മാച്ചു. മേജർ സെറ്റ് കഥകളി.
ഏഴിനു ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് കൈക്കൊട്ടിക്കളി, 6.45ന് ഉറിയടി, 7.15ന് നൃത്തനൃത്യങ്ങൾ, രാത്രി ഒന്പതിനു നാടകം മിഠായിതെരുവ്. എട്ടിനു രാവിലെ ഒന്പതിനു പാണികൊട്ട്, 10ന് ഉത്സവ ബലി, ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം അഞ്ചിനു നാദസ്വര കച്ചേരി, 6.45ന് ഉറിയടി, രാത്രി ഒന്പതിനു ഗാനമേള.
ഒന്പതിനു രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, 10.30 മുതൽ പിരപ്പൻകോട് സദ്യ, വൈകുന്നേരം 6.45 ന് ഉറിയടി. 7.15ന് സംഗീതസദസ്, 8.45 ന് മന്ത്രരാവ്. 10 ന് ഉച്ചക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5 ന് ശിങ്കാരി മേളം, 6.30ന് ചങ്ങാതി എന്റെ കേരളം ഡോക്യു ഡ്രാമ, 8.30ന് പള്ളിവേട്ട, രാത്രി ഒന്പതിനു നൃത്തനാടകം ആർഷഭാരതം. 11 ന് രാവിലെ അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, 5.30ന് ആറാട്ട്, ആറിനു തൃക്കൊടിയിറക്ക്. രാത്രി 7.30ന് ക കൊട്ടികളി , 9 .30ന് ഗാനമേള.