കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന് നായര്‍ക്ക് സമ്മാനിച്ചു
1538913
Wednesday, April 2, 2025 6:07 AM IST
കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന് നായര്‍ക്ക് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്് പുരസ്കാരം.
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് ആമുഖ പ്രഭാഷണം നടത്തി.
സെക്രട്ടറി ഡി. സുകേശന്,പി. ഉഷാകുമാരി, എസ്. നാസര്‍, ചവറ കെ. എസ്. പിള്ള, എം. സലീം, എന്‍. ഷണ്മുഖദാസ് എന്നിവര്‍ പ്രസംഗിച്ചു. വായന മത്സര വിജയികള്‍ക്ക് യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.