ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഉത്സവം
1538909
Wednesday, April 2, 2025 5:58 AM IST
കല്ലുവാതുക്കൽ : ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരം, ഉത്രം ഉത്സവം ഇന്ന് കോടിയേറി 12ന് ആറാട്ട്ഘോഷയാത്രയോടെ സമാപിക്കും. ഇന്ന് രാവിലെ 10ന് ശേഷം കോടിയേറ്റ്. ക്ഷേത്രം തന്ത്രി ഓയൂർ ഹോരാകാട്ടില്ലത്ത് ജി. ഈശ്വരൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണകുമാർ എന്നിവർ കർമികത്വം വഹിക്കും. തുടർന്ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്, കോടിയേറ്റ് സദ്യ, തോറ്റം പാട്ട്, മേജർ സെറ്റ് കഥകളി .
ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ നാളെ ഉച്ചയ്ക്ക് 12ന് അന്നദാനം, തോറ്റംപാട്ട് രാത്രി നാടകീയ നൃത്തശില്പം . ആറിന് സമൂഹമൃതുഞ്ജയഹോമം, ഉച്ചയ്ക്ക് അന്നദാനം, തോറ്റംപാട്ട്, കുമാരി രുദ്ര രതീഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, നാടകം വാഴ്മേമായം. അഞ്ചിന് ഉച്ചയ്ക്ക് അന്നദാനം, തോറ്റപാട്ട്, നാടകം അപ്പ.
ആറിന് വൈകുന്നേരം തോറ്റംപാട്ട് തുടർന്ന് നാടകം - ലക്ഷ്മണ രേഖ . ഏഴിന് ഉച്ചയ്ക്ക് അന്നദാനം, രാത്രി നാടകം - രണ്ട് ദിവസം. എട്ടിന് തോറ്റം പാട്ട്, രാത്രിനാടകം - വനിതാ മെസ്, ഒൻപതിന് രാത്രി ഗാനമേള. 10ന് ഉത്സവ ചന്ത, പടുക്കഘോഷയാത്ര, രാത്രി 10ന് പള്ളിവേട്ട. 11ന് രാവിലെ ഉത്സവചന്ത, വൈകുന്നേരം നെടുംകുതിര എടുപ്പ് കരൂർകുളങ്ങര നിന്നും ഉത്സവഘോഷയാത്ര. 12ന് വൈകുന്നേരം ആറാട്ട് ഘോഷയാത്ര, തൃക്കൊടിയിറക്ക്.