വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു
1538915
Wednesday, April 2, 2025 6:07 AM IST
കൊല്ലം : ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കരുതൽ അക്കാഡമി, ജ്വാല വിമൻസ് പവർ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച പഞ്ചദിന വ്യക്തിത്വ വികസന ക്യാമ്പായ പോസിറ്റീവ് പേജിയന്ത്രിയുടെ ഉദ്ഘാടനം സാഹിത്യകാരൻ വി.ടി. കുരീപ്പുഴ നിർവഹിച്ചു.
വഴിതെറ്റുന്ന യുവതലമുറയിൽ ധാർമികതയുടെ അടിസ്ഥാനം പാകി സാമൂഹ്യനന്മയ്ക്കുതകുന്ന തരത്തിൽ അവരെ വാർത്തെടുക്കുവാൻ ഇത്തരം ക്യാമ്പുകൾക്ക് കഴിയുമെന്ന് വി. ടി. കുരീപ്പുഴ പറഞ്ഞു.
ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് എഫ്.ജോർജ് , സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സാഹിത്യകാരൻ വയൽവാരത്ത് ഷാജി തങ്കച്ചൻ, ജോസ് എന്നിവർ പ്രസംഗിച്ചു.