പാൻമസാല ശേഖരം പിടികൂടി
1538340
Monday, March 31, 2025 6:35 AM IST
കൊല്ലം: ആയൂർ ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ളയുടെ വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 250 കിലോഗ്രാം നിരോധിത പാൻമസാല ശേഖരം എക്സൈസ് സംഘം പിടികൂടി.
വിൽപ്പനയ്ക്കായി 2000 ചെറു പായ്ക്കറ്റുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.നിരവധി കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണപിള്ള. പല തവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
ചടയമംഗലം റേഞ്ച് ഇൻസ്പെക്്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്.