സഞ്ജീവനി - മരുതിമൂട് റോഡ് തുറന്നു കൊടുത്തു
1538579
Tuesday, April 1, 2025 6:23 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ എക്സ് സർവീസ്മെൻ കോളനിയിൽ നിന്നും സഞ്ജീവനി വനം വഴി മരുതിമൂട്ടിലേക്ക് കടന്നു പോകുന്ന റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി സഞ്ചാരത്തിനായി തുറന്നു.
വാർഡ് മെമ്പർ മേഴ്സി ജോർജിന്റെ അധ്യക്ഷതയിൽ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പറായ റെജി ഉമ്മൻ, ഇ.കെ. സുധീർ, സുരേന്ദ്രൻ, രാജു ജെയിംസ്, കളങ്കുന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.