എംസിഎ കർമ പദ്ധതി ഉദ്ഘാടനം ചെയ്തു
1538907
Wednesday, April 2, 2025 5:58 AM IST
കൊട്ടാരക്കര:മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) കൊട്ടാരക്കര വൈദിക ജില്ലയുടെ കർമ പദ്ധതിയുടെ ഉദ്ഘാടനം വടക്കോട് സെന്റ് ജോൺസ് മലങ്കര കാത്തലിക് ദേവാലയത്തിൽ നടന്നു. ജില്ലാ വികാരിയും എംസിഎ മേജർ അതിരൂപത ആത്മീയ ഉപദേഷ്ടാവുമായ ഗീവർഗീസ് നേടിയത് റമ്പാൻ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് ആനുകാലിക കേരള സമൂഹം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സെമിനാർ എംസിവൈഎം തിരുവല്ല അതിരൂപതാ ഡയറക്ടർ ഫാ. ചെറിയാൻ കുരിശിൻ മുട്ടിൽ ഉദ്ഘാടനം ചെയ്തു.
എംസിഎ കൊട്ടാരക്കര വൈദിക ജില്ല പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു. വൈദിക ജില്ല ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ ആമുഖ പ്രഭാഷണം നടത്തി.
തുടർന്ന് വടകോട് എംസിഎ യൂണിറ്റ് ആത്മീയ ഉപദേഷ്ടാവായ ഫാ. ജോഷ്വാ പാറയിൽ, പാണ്ഡിതിട്ട യുണിറ്റ് ആത്മീയ ഉപദേഷ്ടാവ് ഫാ. ജോസഫ് പൂവതും തറയിൽ, എംസിഎ തിരുവനന്തപുരം മേജർ അതിരൂപത പ്രസിഡന്റ് റെജിമോൻ വർഗീസ്, സെക്രട്ടറി രാജ് മോൻ ഏഴംകുളം, എംസിഎ ജില്ല ജനറൽ സെക്രട്ടറി, ജി. അജേഷ് , ജില്ലാ വൈസ് പ്രസിഡന്റ് ബ്രൈറ്റ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
എംസിഎ തിരുവനന്തപുരം മേജർ അതിരൂപത ട്രഷറർ ജോൺ അരിശും മൂട്ടിൽ, ജില്ലാ ട്രഷറർ മാത്തുക്കുട്ടി, അതിരൂപത മാനേജിംഗ് കമ്മിറ്റി അംഗം ടി.ടി. ജോമി , അതിരൂപത എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.കെ. ഏബ്രഹാം, വടകോട് എം സിഎ യൂണിറ്റ് പ്രസിഡന്റ് വർഗീസ് മത്തായി മറ്റു ജില്ലാ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോഷ്വാ പാറയിലയെ ആദരിച്ചു. കൊട്ടാരക്കര വൈദിക ജില്ലയിലെ 27 എംസിഎ ഇടവക യൂണിറ്റുകളിൽ നിന്നും ഇരുന്നൂറിലധികം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.