വിഎൻഎസ്എസ് നഴ്സിംഗ് കോളജിൽ ബിരുദദാന ചടങ്ങ് നടത്തി
1538592
Tuesday, April 1, 2025 6:23 AM IST
കൊല്ലം: വിഎൻഎസ്എസ് നഴ്സിംഗ് കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ യാത്രയയപ്പും ബിരുദദാന ചടങ്ങും നടന്നു.
എസ്എൻഡിപി യോഗം ഹാളിൽ നടന്ന പരിപാടി എസ്എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി.ജയദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. വി.വിജയൻ, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, പ്രഫ.എം. ജ്യോതി, അനുശ്രീ, കോളജ് യൂണിയൻ ചെയർപേഴ്സൺ ഡെയ് ദലി, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പഠന രംഗത്തും കലാരംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ അവാർഡുകളുടെ വിതരണവും നടന്നു.