വാളകത്ത് ചീട്ടുകളി സംഘത്തെ പിടികൂടി
1538589
Tuesday, April 1, 2025 6:23 AM IST
കൊട്ടാരക്കര: വാളകത്ത് വൻതോതിൽ പണംവച്ച് ചീട്ടുകളി നടത്തിവന്നിരുന്ന സംഘത്തെ കൊട്ടാരക്കര പോലീസ് പിടികൂടി.
കളിസ്ഥലത്ത് നിന്ന് 58,000 രൂപയും കണ്ടെടുത്തു. വാളകം എംഎൽഎ ജംഗ്ഷനിൽ നിന്നും അമ്പലക്കര ഭാഗത്തേക്ക് പോകുന്ന വഴിയിൽ ആൾ പാർപ്പില്ലാത്ത പുരയിടത്തിലായിരുന്നു ചീട്ടുകളി.
അഭിലാഷ് ( 43) ലൂക്കോസ് (55) ബാബു (57) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര എസ്എച്ച്ഒ ജയകൃഷ്ണന് ലഭിച്ച വിവരത്തെ തുടർന്ന് ആയിരുന്നു പരിശോധന. കൊട്ടാരക്കര എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ അരുൺ മോഹൻ ,അരുൺ ,ഗണേഷ് രാജ്, കിരൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.